നമ്മുടെ ശാരീരിക ധര്‍മ്മങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഒരു യന്ത്രത്തിന്റെ കാര്യക്ഷമതയോടും കൃത്യതയോടും കൂടിയാണ് നിര്‍വഹിക്കപ്പെടുന്നത്. അതായത് മസ്തിഷ്‌കം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു വലിയ സൂപ്പര്‍ കമ്പ്യൂട്ടറാണ് നമ്മളോരോരുത്തരും. മനുഷ്യ ശരീരവും അതിനുളളിലെ അവയവങ്ങളും ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ പോലെ അതീവ കൃത്യതയോടെ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് ലളിതമായി വിശദീകരിക്കുന്ന കൃതിയാണ് മനുഷ്യന്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍. കണ്‍മുന്നിലെ അതിമനോഹരങ്ങളായ കാഴ്ച്ചകള്‍ കണ്ണിലൂട പ്രവേശിച്ച് തലച്ചോറില്‍ പതിയുകവഴി ദൃശ്യാനുഭവം രൂപപ്പെടുന്നതെങ്ങനെ? വായുവില്‍ പരക്കുന്ന ഗന്ധങ്ങള്‍ [...]
The post മനുഷ്യന്‍ എന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ appeared first on DC Books.