മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു. ദക്ഷിണ മുംബൈയില്‍ ഡോക്ക്‌യാര്‍ഡ് റോഡിനു സമീപം സെപ്റ്റംബര്‍ 27ന് പുലര്‍ച്ചെ 6.35നാണ് സംഭവം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിയില്‍ നിരവധി പേര്‍കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടന്ന അഞ്ചു പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. കാലപ്പഴക്കമാണ് കെട്ടിടം തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. നിരവധി കുടുംബങ്ങള്‍ കെട്ടിടത്തില്‍ താമസിക്കുന്നുണ്ടെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടയാള്‍ വ്യക്തമാക്കി.
The post മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു appeared first on DC Books.