ഐപിഎല്‍ വാതുവെപ്പു കേസില്‍ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെതിരേ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ എന്‍ ശ്രീനിവാസന് വീണ്ടും ബിസിസിഐ പ്രസിഡന്റായി മത്സരിക്കാമെന്ന് സുപ്രീംകോടതി. എന്നാല്‍ വിജയിച്ചാല്‍ കേസില്‍ തീരുമാനമുണ്ടാകുന്നതു വരെ ചുമതലയേല്‍ക്കുന്നതില്‍ നിന്നും ശ്രീനിവാസനെ കോടതി വിലക്കി. ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷനു വേണ്ടി സെക്രട്ടറി ആദിത്യാ വര്‍മ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ബിസിസിഐ പ്രസിഡന്റായി മത്സരിക്കുന്നതില്‍ നിന്നും ശ്രീനിവാസനെ വിലക്കണമെന്നും അദ്ദേഹത്തിന് ഇടക്കാല വിലക്കേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ [...]
The post ശ്രീനിവാസന് മത്സരിക്കാം: സ്ഥാനമേല്‍ക്കരുതെന്ന് സുപ്രീം കോടതി appeared first on DC Books.