പൊതുതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ നിഷേധവോട്ടിനു സംവിധാനം ഒരുക്കണമെന്ന് സുപ്രീംകോടതി. എല്ലാ സ്ഥാനാര്‍ത്ഥികളെയും നിഷേധിക്കാനുള്ള ബട്ടന്‍ വോട്ടിംഗ് യന്ത്രത്തില്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. യന്ത്രത്തില്‍ രേഖപ്പെടുത്തുമെങ്കിലും നിഷേധവോട്ടുകള്‍ എണ്ണില്ല. അതിനാല്‍ തന്നെ ഫലപ്രഖ്യാപനത്തില്‍ നിഷേധവോട്ടുകളുടെ എണ്ണം അറിയാനാകില്ല. നിഷേധവോട്ട് ജനാധിപത്യപ്രക്രിയയെ ശുദ്ധീകരിക്കുമെന്ന അഭിപ്രായത്തോടെയാണ് ചീഫ് ജസ്റ്റീസ് അടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ നിരസിക്കാനുള്ള അവകാശവും ഒരു പൗരന് [...]
The post നിഷേധവോട്ടിനു സുപ്രീം കോടതി അനുമതി appeared first on DC Books.