ജനപ്രതിനിധികള്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വിവരക്കേടാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഓര്‍ഡിനന്‍സ് വലിച്ചുകീറി കാറ്റില്‍പറത്തണമെന്നും അദ്ദേഹം തുറന്നടിച്ചു. ഡല്‍ഹി പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍. ഒരു പാര്‍ട്ടിയുടെ കാര്യത്തിലും ആശങ്കപ്പെട്ടുകൊണ്ടല്ല താന്‍ ഇക്കാര്യം പറയുന്നതെന്ന് പറഞ്ഞ രാഹുല്‍ വ്യക്തിപരമായി സര്‍ക്കാര്‍ ചെയ്യുന്നത് ശരിയല്ലെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും പറഞ്ഞു. അഴിമതി ഇല്ലാതാക്കണമെന്ന് യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയാറാകരുതെന്നും രാഹുല്‍ പറഞ്ഞു. പാര്‍ട്ടിയുടെ [...]
The post കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് appeared first on DC Books.