മഹനീയ പ്രതീക്ഷകള്‍ (Great Expectations, 1860) എഴുതാന്‍ തുടങ്ങുമ്പോള്‍ മനസ്സില്‍ ഒരു തമാശക്കഥയായിരുന്നുവെന്ന് സുഹൃത്തും തന്റെ ജീവചരിത്രകാരനുമായ ജോണ്‍ ഫോര്‍സ്റ്റര്‍ക്കെഴുതിയ ഒരു കത്തില്‍ ചാള്‍സ് ഡിക്കന്‍സ് വെളിപ്പെടുത്തിയിട്ടുണ്ട്. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ഇരുണ്ട ദിനങ്ങളില്‍ തന്നെ ജീവിതത്തിലും സാഹിത്യത്തിലും കരകയറ്റിയ ‘പിക് വിക്ക് പേപ്പേഴ്‌സി’ന്റെ മാതൃകയില്‍ ഒരു തമാശക്കഥ. എഴുതിത്തുടങ്ങിയപ്പോള്‍ ‘ഡേവിഡ് കോപ്പര്‍ഫീല്‍ഡി‘ന്റെ മാതൃകയിലുള്ള ഒരു ട്രാജിക്-കോമിക് നോവലിന്റെ ആശയത്തിലേക്ക് ഡിക്കന്‍സ് നീങ്ങി. എഴുതിത്തീരുമ്പോഴേക്കും തമാശയുടെ അംശം നേര്‍ത്തുപോയി ദുരന്താംശം ഏറി. ‘കോമിക് മാനറി’ല്‍ എഴുതാന്‍ ഉദ്ദേശിക്കുകയും പിന്നീട് [...]
The post തകരുന്ന മഹനീയ പ്രതീക്ഷകള്‍ appeared first on DC Books.