ഔദ്യോഗിക ജീവിതത്തിനിടയിലെ എഴുത്ത് എക്കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഒരു വിഷയമാണ്. അവരില്‍ തന്നെ എഴുതുന്നത് കാക്കിക്കുപ്പായത്തിന്റെ ഭാരം പേറുന്നവരാണെങ്കില്‍ ഡെമോക്ലീസിന്റെ വാള്‍ കൂടുതല്‍ മൂര്‍ച്ഛയാര്‍ജ്ജിക്കും. അടുത്ത കാലത്ത് ബി.സന്ധ്യ തന്റെ ഒരു കവിതയിലൂടെ ഉയര്‍ത്തിയ തീപ്പൊരി മറക്കാറായിട്ടില്ല ഇതുവരെ. ഈ സാഹചര്യത്തിലാണ് പോലീസ് ക്യാമ്പിലെ എഴുത്തുജീവിതം എന്ന മണമ്പൂര്‍ രാജന്‍ ബാബുവിന്റെ ഓര്‍മ്മക്കുറിപ്പിന് പ്രസക്തിയേറുന്നത്. കക്ഷിരാഷ്ട്രീയ മൂല്യങ്ങള്‍ക്ക് അതീതമായ സാംസ്‌കാരികരാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സഹനവും ത്യാഗവും നിസ്വാര്‍ത്ഥതയും നിറഞ്ഞ ഒരു ജീവിത ചരിത്ര രേഖയാണ് പോലീസ് ക്യാമ്പിലെ എഴുത്തുജീവിതം […]
The post ഒരു കാലഘട്ടത്തിന്റെ ചരിത്രരേഖ appeared first on DC Books.