ബംഗുളൂരു സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് മഅദനിയ്ക്ക് വിദഗ്ധചികിത്സയ്ക്കായി ജാമ്യം അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. മഅദനിക്ക് ഗുരുതരമായ യാതൊരു രോഗവും ഇല്ല. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മാത്രമേയുള്ളു. അതിനാല്‍ സ്വകാര്യാസ്പത്രിയില്‍ മഅദനിക്ക് ചികിത്സ നല്‍കാന്‍ സാധിക്കില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. കേസില്‍ വിചാരണ നടക്കുന്നതിനാല്‍ ഇപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ അത് കേസ് നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കും. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മഅദനി വിചാരണ തടസപ്പെടുത്തുവാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. […]
The post മഅദനിയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ appeared first on DC Books.