പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരിയും സാഹിത്യത്തിനുളള നോബല്‍ പുരസ്‌കാര ജേതാവുമായ ഡോറിസ് ലെസ്സിംഗ് അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. ലണ്ടനിലെ വസതിയില്‍ നവംബര്‍ പതിനേഴിനായിരുന്നു അന്ത്യം. 2007ല്‍ നോബല്‍ നേടിയ അവര്‍ ഈ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു. 1919 ഒക്ടോബര്‍ 22ന് പേര്‍ഷ്യയിലാണ് ലെസ്സിംഗ് ജനിച്ചത്. ഇറാനിലും റൊഡേഷ്യയിലുമായി ചെറുപ്പകാലം ചെലവിട്ടു. 14 വയസ്സില്‍ സ്‌കൂളില്‍ പോക്കു നിര്‍ത്തി, വീട്ടിലിരുന്ന് സ്വയം പഠിക്കാന്‍ തുടങ്ങി. 1937ല്‍ ഫ്രാങ്ക് വിസ്ഡവുമായുളള വിവാഹവും 1943ല്‍ വിവാഹമോചനവും നടന്നു. […]
The post നോബല്‍ മുത്തശ്ശി ഡോറിസ് ലെസ്സിംഗ് അന്തരിച്ചു appeared first on DC Books.