കെ സച്ചിദാനന്ദനും ആനന്ദും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹരായി. സച്ചിദാനന്ദന്റെ മറന്നു വെച്ച വസ്തുക്കള്‍ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മഹാശ്വേതാദേവിയുടെ കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും എന്ന കൃതിയുടെ വിവര്‍ത്തനത്തിനാണ് ആനന്ദിനു പുരസ്‌കാരം ലഭിച്ചത്. 2006 മുതല്‍ 2008 വരെയുള്ള കാലത്ത് സച്ചിദാനന്ദന്‍ എഴുതിയ കവിതകള്‍ സമാഹരിച്ച കൃതിയാണ് മറന്നുവെച്ച വസ്തുക്കള്‍. ഈ മൂന്നു വര്‍ഷങ്ങളില്‍ രാജ്യം കടന്നുപോയ ദുരന്തങ്ങളുടെ ചരിത്രരേഖകളും, ജീവിതത്തെയും പ്രകൃതിയെയും മരണത്തെയും കുറിച്ചുള്ള ധ്യാനങ്ങളും, വര്‍ത്തമാനകാലത്തിന്റെ ക്രൗര്യത്തോടുള്ള പ്രതിഷേധവും കൊണ്ട് സമ്പന്നമാണ് [...]
↧