ഹെലന്‍ ചുഴലിക്കാറ്റ് തീരത്തേക്കടുക്കുന്ന പശ്ചാത്തലത്തില്‍ ആന്ധ്രയുടെ തീരത്തുനിന്ന് നാലു ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ 21 ഓടെ ഹെലന്‍ ആഞ്ഞടിക്കുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കഴിഞ്ഞ ദിവസമാണ് ചുഴലിക്കാറ്റായി മാറിയത്. 120 കിലോമീറ്റര്‍ ശക്തിയില്‍ ഹെലന്‍ ചുഴലിക്കാറ്റ് ആന്ധ തീരത്തെ ഓംഗോള്‍ നഗരത്തിലാകും ആദ്യം വീശിയടിക്കുക. ആന്ധ്ര തീരത്തെ ഐഎസ്ആര്‍ഒ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയും ചുഴലിക്കാറ്റ് ഭീഷണിയിലാണ്.
The post ഹെലന്‍ : ആന്ധ്രയില്‍ നാലുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു appeared first on DC Books.