മലയാളത്തിലെ വേറിട്ട സ്വരം കേള്‍പ്പിക്കുന്ന പുതു എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയയായ സംഗീതശ്രീനിവാസന്റെ മലയാളത്തിലെ ആദ്യനോവലാണ് അപരകാന്തി. ലോകം നാം കാണുന്നതുപോലെ തന്നെയാണെന്ന് ഉറപ്പിക്കാനാവാത്ത വിധത്തില്‍ യാഥാര്‍ത്ഥ്യത്തിനും ഭാവനയ്ക്കുമിടയില്‍ കറങ്ങിത്തിരിയുന്ന സിയാദ് എന്ന ചെറുപ്പക്കാരന്റെ ജീവിതം പ്രമേയമാക്കുന്ന നോവല്‍ പ്രകാശിപ്പിക്കുന്നു. സംഘര്‍ഷഭരിതവും സങ്കീര്‍ണ്ണവുമായ അനുഭവങ്ങളിലൂടെ കടന്നുപോവുന്ന സമീപകാലമലയാളി ജീവിതം ഭ്രമാത്മകതയോടെ ആവിഷ്‌കരിക്കുന്ന അപരകാന്തിയുടെ പ്രകാശനം എംടി വാസുദേവന്‍ നായരാണ് നിര്‍വഹിക്കുന്നത്.വായനക്കാരില്‍ ഭ്രമാത്മകതയുണര്‍ത്തുന്ന രചനാശൈലിയിലൂടെ സംഗീത തീര്‍ക്കുന്നത് സിയാദ് എന്ന കഥാപാത്രത്തിനു ചുറ്റുമുള്ള മറ്റൊരു ലോകമാണ്. ഭാഷയുടെയും ഭാവനയുടെയും ചാരുത […]
The post എംടി ‘അപരകാന്തി’ പ്രകാശിപ്പിക്കുന്നു appeared first on DC Books.