കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും സംവിധായകന്‍ സലിം അഹമ്മദും വീണ്ടും ഒരുമിക്കുന്നു. ഗള്‍ഫ്, മലബാര്‍ എന്നിവയാണ് ചിത്രത്തിന്റെ പശ്ചാത്തലമാകുന്നതെന്നും പ്രവാസിജീവിതത്തിന്റെ വേറിട്ട മുഖങ്ങളാവും ചിത്രത്തിലേതെന്നും സലിം അഹമ്മദ് പറയുന്നു. മമ്മൂട്ടിയ്ക്ക് പുറമേ ചിത്രത്തില്‍ ആരൊക്കെയുണ്ടാവുമെന്ന കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടില്ലെങ്കിലും ഛായാഗ്രഹണം മധു അമ്പാട്ടും ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയുമാണെന്ന് സംവിധായകന്‍ നിശ്ചയിച്ചു കഴിഞ്ഞു. മറ്റു കാര്യങ്ങളിലും ഉടന്‍ തീരുമാനമെടുത്ത് അടുത്തവര്‍ഷം ആദ്യപകുതിയില്‍ തന്നെ ചിത്രീകരിക്കാനാണ് സലിമിന്റെ പദ്ധതി. പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാലസഖി, ഷിബു ഗംഗാധരന്റെ പ്രൈസ് ദി ലോര്‍ഡ്, […]
The post സലിം അഹമ്മദും മമ്മൂട്ടിയും വീണ്ടും appeared first on DC Books.