കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലയോര മേഖലകളിലെ ഭൂമി റജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ നിരസിക്കരുതെന്ന് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് സബ് റജിസ്ട്രാര്‍മാര്‍ക്കു റജിസ്‌ട്രേഷന്‍ ഐജി നിര്‍ദേശം നല്‍കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാട്ടി പശ്ചിമഘട്ട മേഖലയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ളവ നടത്താന്‍ വിസമ്മിതിക്കുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് രജിസ്‌ട്രേഷന്‍ ഐജിയുടെ നിര്‍ദ്ദേശം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഭൂമി റജിസ്ട്രര്‍ ചെയ്യുന്നതിനു തടസങ്ങളില്ലെന്നും റജിസ്‌ട്രേഷന്‍ അപേക്ഷകള്‍ നിരസിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഐജി അറിയിച്ചു.
The post മലയോര മേഖലയില്‍ ഭൂമി റജിസ്റ്റര്‍ ചെയ്യുന്നതിന് തടസമില്ല appeared first on DC Books.