കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ ആക്രമണത്തെക്കുറിച്ച് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നു ചോദിച്ച കോടതി അന്വേഷണം ശരിയായ ദിശയിലാണെന്ന് കരുതാനാകില്ലെന്ന് അഭിപ്രായപ്പെട്ടു. കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. 1000 പേര്‍ ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം എന്താണെന്നും കോടതി ചോദിച്ചു. അന്വേഷണം ഈ രീതിയിലാണ് പുരോഗമിക്കുന്നതെങ്കില്‍ കോടതിയില്‍ നിന്നു കൂടുതല്‍ പരാമര്‍ശങ്ങളുണ്ടാകുമെന്നും കോടതി അറിയിച്ചു. കേസില്‍ അറസ്റ്റിലായ നാലുപേരുടെ ജാമ്യഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം […]
The post മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി appeared first on DC Books.