പ്രഥമ തോപ്പില്‍ ഭാസി അവാര്‍ഡിന് ചലച്ചിത്ര നടന്‍ മധു അര്‍ഹനായി. 25,001 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത് വള്ളികുന്നം ആര്‍ട്‌സ് ക്ലബ്ബും ഗാന്ധി മെമ്മോറിയല്‍ ലൈബ്രറിയും ചേര്‍ന്നാണ്. ഡിസംബര്‍ മൂന്നിന് വൈകുന്നേരം നാലിന് വള്ളികുന്നം മണക്കാട് തോപ്പില്‍ഭാസി സ്മാരക നിലയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ നിഖില്‍കുമാര്‍ പുരസ്‌കാരം സമ്മാനിക്കും. ആര്‍ രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ തോപ്പില്‍ ഭാസി അവാര്‍ഡിനായി സമാഹരിച്ച തുക ഏറ്റുവാങ്ങലും അവാര്‍ഡ് പ്രഖ്യാപനവും പ്രഫ ഒഎന്‍വി കുറുപ്പ് നിര്‍വഹിക്കും.
The post തോപ്പില്‍ ഭാസി പുരസ്‌കാരം മധുവിന് appeared first on DC Books.