ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രിക രംഗത്ത്. മുഖ്യമന്ത്രിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികള്‍ പിടിക്കപ്പെട്ടില്ല എന്ന സത്യം ഞെട്ടിപ്പിക്കുന്നതാണെന്ന് ചന്ദ്രികയിലെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. ചിലരെ രക്ഷിക്കാന്‍ പോലീസ് വഴിവിട്ട് സഞ്ചരിക്കുകയാണെന്നും പത്രം വിമര്‍ശിക്കുന്നു. കണ്ണൂര്‍ നഗര മധ്യത്തില്‍ അതിക്രൂരമായാണ് മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നത് പകല്‍ പോലെ തെളിഞ്ഞ സത്യവുമാണ്. കല്ലെറിയുന്നവരുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകള്‍ പകര്‍ത്തിയിട്ടുണ്ട്. പൊലീസിന്റെ കൈവശവും സമരക്കാരുടെ ദൃശ്യങ്ങളുണ്ട്. ഇത്തരത്തില്‍ തെളിവുകള്‍ ഉണ്ടായിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും ലേഖനത്തില്‍ […]
The post ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി ലീഗ് ദിനപത്രം appeared first on DC Books.