കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്‍മ്മക്കുറിപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന നോവലാണ് ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്‌നിസാക്ഷി. അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത സ്ത്രീ ജീവിതത്തിന്റെ കഥ പറയുന്ന നോവല്‍ ജീര്‍ണ്ണിച്ച ആചാരവിശ്വാസങ്ങളോട് കലഹിച്ച സ്ത്രീസ്വത്വത്തിന്റെ ആവിഷ്‌കരണമാണ്. പ്രസിദ്ധീകരിക്കപ്പെട്ട കാലം മുതല്‍ തന്നെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലകൊള്ളുന്ന നോവലിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. ബ്രാഹ്മണ സമുദായത്തിലെ ഒരു സ്ത്രീയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളിലൂടെയാണു കഥ പുരോഗമിക്കുന്നത്. ഭാര്യയില്‍ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയും പിന്നീട് സന്യാസിനിയായും മാറുന്ന നായികയുടെ കഥയാണിത്. […]
The post അഗ്നിയില്‍ സ്ഫുടം ചെയ്ത സ്ത്രീ ജീവിതത്തിന്റെ കഥ appeared first on DC Books.