ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ തീവ്രവാദ ഭീഷണിയിലാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ശ്രമിക്കാന്‍ സാധ്യതയുണ്ട്. ഇവരുടെ ശ്രമങ്ങള്‍ ചെറുക്കാന്‍ സുരക്ഷാസേനകള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ സമീപകാലത്ത് വര്‍ഗീയ കലാപങ്ങള്‍ പടരുന്നത് ആശങ്കാജനകമാണ്. ഇത്തരം കലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ യാതൊരുവിധ അലംഭാവവും ഉണ്ടാകരുതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വേണ്ട മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നും പറഞ്ഞു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഉണ്ടായതുപോലെ പ്രാദേശിക പ്രശ്‌നങ്ങള്‍ വലുതാക്കുകയും […]
The post തിരഞ്ഞെടുപ്പുകള്‍ തീവ്രവാദികള്‍ അട്ടിമറിക്കാന്‍ സാധ്യത : പ്രധാനമന്ത്രി appeared first on DC Books.