അശ്വതി ആലോചനയില്ലാതെ പ്രവര്‍ത്തിക്കുക നിമിത്തം വന്‍ സാമ്പത്തിക നഷ്ടത്തിന് സാധ്യത. സാഹസീക പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. ചെറുവാഹനം ഓടിക്കുന്നതില്‍ അതീവശ്രദ്ധ. രാത്രിസമയത്തുള്ള ദൂരയാത്ര നന്നല്ല. ഇഷ്ടസന്താനഭാഗ്യം. മറ്റുള്ളവരില്‍ വിശ്വാസമര്‍പ്പിച്ച് ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഗൃഹത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമയവും പണവും ചിലവഴിക്കും. പൈതൃകമായ സ്വത്തുകള്‍ അനുഭവമാകും. ബന്ധുജനങ്ങളുടെ സ്‌നേഹം പിടിച്ചുപറ്റാനായി ശ്രമിക്കും. ഭരണി കീഴടങ്ങുന്ന മനോഭാവം കാണിക്കും. സംഭാഷണകലയില്‍ ശോഭിക്കും. ഗ്രന്ഥകര്‍ത്താവ്, ലേഖകന്‍, അഭിനേതാവ് എന്നീ നിലകളില്‍ തിളങ്ങും. സങ്കീര്‍ണ്ണമായ […]
The post നിങ്ങളുടെ ഈ ആഴ്ച (നവംബര്‍ 24 മുതല്‍ 30 വരെ) appeared first on DC Books.