കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നു രണ്ടരക്കിലോ സ്വര്‍ണം പിടികൂടി. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി ഫാമിസില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. രാവിലെ 6.20ന് ഷാര്‍ജ വിമാനത്തിലാണ് ഫാമിസ് എത്തിയത്. ബാഗിലെ എമര്‍ജന്‍സി ലാംപില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 50 കിലോ സ്വര്‍ണം ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെയുള്ള പരിശോധന […]
The post കരിപ്പൂരില്‍ രണ്ടരക്കിലോ സ്വര്‍ണം പിടികൂടി appeared first on DC Books.