കുട്ടികളെ അരികില്‍ വിളിച്ചിരുത്തി കഥ പറയാന്‍ മുത്തശ്ശിമാരില്ലാത്ത കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പുരാണങ്ങളും ഐതിഹ്യങ്ങളും ചരിത്രവും അറിയാതെ വളരുന്ന കുട്ടികള്‍ പലപ്പോഴും ദൃശ്യമാധ്യമങ്ങള്‍ പകര്‍ന്നു നല്‍കുന്ന തെറ്റിദ്ധാരണകള്‍ വിശ്വസിക്കുന്നു. വളച്ചൊടിക്കപ്പെട്ട കഥകള്‍ പ്രചാരത്തിലാവാന്‍ ഇത് വഴി തെളിക്കുന്നു. മാറിയ കാലത്ത് ഇന്ത്യയുടെ പൈതൃകം കുട്ടികള്‍ക്ക് പകരാനുള്ള കര്‍ത്തവ്യം നല്ല പുസ്തകങ്ങള്‍ക്കാണ്. ഈ ഉത്തമബോധ്യത്തോടെയാണ് ഡി സി ബുക്‌സ് കുട്ടികള്‍ക്കായി മാമ്പഴം, മാംഗോ എന്നീ ഇംപ്രിന്റുകള്‍ ആരംഭിച്ചത്. മാമ്പഴം ഇംപ്രിന്റിലൂടെ മലയാള പുസ്തകങ്ങളും മാംഗോയിലൂടെ ഇംഗ്ലീഷ് പുസ്തകങ്ങളുമാണ് പുറത്തിറക്കുന്നത്. […]
The post കുട്ടികള്‍ക്ക് വായിക്കാന്‍ കൃഷ്ണകഥകള്‍ appeared first on DC Books.