യുറേനിയം സമ്പുഷ്ടീകരണ പദ്ധതികള്‍ തുടരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. സമ്പുഷ്ടീകരണം ഇറാന്റെ അവകാശമാണെന്ന് പറഞ്ഞ റുഹാനി ലോകരാജ്യങ്ങളുമായി അന്തിമ കരാറില്‍ എത്താനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ആണവപദ്ധതികള്‍ നിയന്ത്രിക്കാന്‍ ആറു ലോക രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കി ദിവസങ്ങള്‍ക്കുളളിലാണ് ഇറാന്റെ മലക്കം മറിച്ചില്‍. തങ്ങളുടെ ആണവ പദ്ധതി സമാധാന ആവശ്യത്തിനാണെന്ന് പറഞ്ഞ ഹസന്‍ റൂഹാനി രാജ്യാന്തര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്നും കൂട്ടിച്ചേര്‍ത്തു. അത് മുന്‍പ് ഉണ്ടായിരുന്നതുപോലെ തന്നെ തുടരും. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഇക്കാര്യത്തില്‍ പ്രസക്തമല്ലെന്ന് റുഹാനി കൂട്ടിച്ചേര്‍ത്തു. ഐആര്‍ആബി ചാനലിന് […]
The post യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് ഇറാന്‍ appeared first on DC Books.