കാഞ്ചി ശങ്കരരാമന്‍ വധക്കേസില്‍ മഠാധിപതി ജയേന്ദ്ര സരസ്വതിയും ഇളയ മഠാധിപതി വിജയേന്ദ്ര സരസ്വതിയടക്കം മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. തെളിവില്ലെന്ന് കണ്ടാണ് കേസിലെ 23 പ്രതികളേയും കോടതി വെറുതേ വിട്ടത്. പുതുച്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയാണ് വിധി. 2004 സെപ്തംബര്‍ മൂന്നിനാണ് കാഞ്ചീപുരം ശ്രീവരദരാജ പെരുമാള്‍ ക്ഷേത്ര മാനേജര്‍ ശങ്കര രാമനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാഞ്ചി മഠത്തിലെ സ്ഥാനപതികളുടെ തിരിമറികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തറിയാതിരിക്കാനായി മഠാധിപതിമാര്‍ ഗൂഢാലോചന നടത്തി ശങ്കരരാമനെ കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്റെ ആരോപണം. കാഞ്ചി മഠാധിപതി […]
The post ശങ്കരരാമന്‍ വധക്കേസ് : മഠാധിപതി ഉള്‍പ്പെടെ 23 പ്രതികളെയും വെറുതെവിട്ടു appeared first on DC Books.