ലളിത മനോഹരഭാഷയില്‍ ജീവിതഗന്ധിയായ രചനകളിലൂടെ മലയാളസാഹിത്യത്തില്‍ നന്മയുടെ സൗരഭ്യം പരത്തിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍ . ആഖ്യാനത്തിലെ സവിശേഷത കൊണ്ടും വിഭവ വൈവിധ്യങ്ങളിലൂടെയും വായനയെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭ. ജീവിതവും, വിശ്വാസവും, അനുഭവങ്ങളും, പരാജയങ്ങളും അദ്ദേം തന്റെ രചനകളില്‍ കോറിയിട്ടു. സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള രചനകള്‍ വായനക്കാരനെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു. സാധാരണക്കാരുടെ ഭാഷയില്‍ അദ്ദേഹം സൃഷ്ടിച്ചത് അസാധാരണ രചനകളായിരുന്നു. ബഷീറിന്റെ എക്കാലത്തെയും മികച്ച പ്രണയ നോവെല്ലകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് ബാല്യകാലസഖിയും കുറേ പെണ്ണുങ്ങളും. […]
The post പുതുകാല വായനയ്ക്ക് ബഷീറിന്റെ പ്രണയ നോവെല്ലകള്‍ appeared first on DC Books.