ഒരു പഴയ പുസ്തകത്തിന് അമേരിക്കയില്‍ നടന്ന ലേലത്തില്‍ ലഭിച്ചത് 87.13 കോടി രൂപ. പുസ്തകത്തിന്റെ പ്രത്യേകത കേള്‍ക്കുമ്പോള്‍ വില ഒട്ടും കൂടിപ്പോയില്ലെന്ന് തോന്നും. അമേരിക്കയില്‍ ആദ്യമായി പ്രസിദ്ധീകരിച്ചതെന്ന് കരുതുന്ന പുസ്തകമാണ് 1.4 കോടി ഡോളര്‍ (87.13 കോടിയോളം രൂപ) എന്ന റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ പോയത്. ബൈബിളിലെ സങ്കീര്‍ത്തനങ്ങളുടെ പരിഭാഷയായ ദി ബേ സാല്‍മംസാണ് ഇത്രയും കൂടിയ വിലയ്ക്ക് വിറ്റുപോയത്. ആദ്യമായി പ്രസിദ്ധീകരിച്ച ബുക്കുകളില്‍ അവശേഷിക്കുന്ന പതിനൊന്നെണ്ണത്തിലെ ഒരെണ്ണമാണ് ഇപ്പോള്‍ ലേലം ചെയ്തത്. സോത്ത്ബി ലേലക്കമ്പനിയാണ് ബുക്ക് ലേലത്തില്‍ വച്ചത്. […]
The post ‘ദി ബേ സാല്‍മംസ്’ ലോകത്തിലെ വിലപിടിച്ച പുസ്തകം appeared first on DC Books.












