കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം കോര്‍ത്ത് എട്ടു ഭാഗങ്ങളിലായി 1909 മുതല്‍ 1934 വരെ 25 വര്‍ഷങ്ങള്‍ക്കിടയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല. സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ ഉപയോഗപ്രദമായ ഗ്രന്ഥമാണിത്. മലയാളത്തിലെ കഥാസരിത്‌സാഗരം എന്നാണ് അമ്പലപ്പുഴ രാമവര്‍മ്മ ഐതിഹ്യമാലയെക്കുറിച്ച് വിശേഷിപ്പിച്ചത്. മലയാളത്തില്‍ ചരിത്രവും പുരാണവും ചൊല്‍ക്കേള്‍വിയും കെട്ടുപിണഞ്ഞു പ്രചരിച്ചിരുന്ന കഥകളെല്ലാം 126 ലേഖനങ്ങളിലായി തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഐതിഹ്യമാലയില്‍ . കുട്ടികള്‍ക്കു പോലും കൗതുകം വളര്‍ത്തുന്ന വിധത്തിലാണ് ഐതിഹ്യമാലയിലെ വര്‍ണ്ണനകള്‍ . വേണ്ടത്ര തെളിവുകളില്ലാതെയാണെങ്കിലും, […]
The post ഐതിഹ്യമാലയിലെ അപൂര്‍വ്വ കഥകളുമായി മൂന്ന് കൃതികള്‍ appeared first on DC Books.