തീഷ്ണമായ പ്രണയവും ജീവിതവും വരച്ചുകാട്ടുന്ന ഒരു പിടി കവിതകളുടെ സമാഹാരമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രതിനായകന്‍. പന്ത്രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചുള്ളിക്കാടിന്റേതായി പുറത്തിറങ്ങിയ കവിതാസമാഹാരത്തില്‍ 2000-2011 വരെയുള്ള കാലയളവില്‍ എഴുതിയ കവിതകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ത്രിത്വം, മണിനാദം, സമുദ്രതാര, പരുന്ത്, പകര്‍ച്ച, സംശയം എന്നിങ്ങനെ 32 കവിതകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ‘ധൂര്‍ത്തജീവിതങ്ങളെപ്പറ്റി നെഞ്ചുകീറിപ്പാടുമെങ്കിലും എഴുത്തില്‍ കരുതലുള്ള വണിക്കാണ് ബാലചന്ദ്രന്‍. കുറച്ചുമാത്രം എഴുതുമ്പോഴും ബാലചന്ദ്രനു വേണ്ടിയുള്ള കാത്തിരിപ്പ് കാവ്യപ്രണയികള്‍ക്കിടയില്‍ എന്നുമുണ്ടായിരുന്നു. ഉത്കടവും കാവ്യനിര്‍ഭരവുമായ ആ കാത്തിരിപ്പിനെ അമ്ലംനിറച്ച വാക്കുകള്‍ കൊണ്ടു […]
The post പ്രണയവും ജീവിതവും വരച്ചുകാട്ടുന്ന കവിതകള്‍ appeared first on DC Books.