താമരശ്ശേരിയില്‍ വനം വകുപ്പ് ഓഫീസ് ആക്രമിച്ചതിന് പിന്നില്‍ വൈദികനുമുണ്ടെന്ന് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. പള്ളി വികാരി സജി മംഗലത്തിനെതിരെയാണ് വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വൈദികനൊപ്പം ജെയ്‌സണ്‍ കിഴക്കുന്നേലെന്ന പഞ്ചായത്തംഗത്തിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈദികനെതിരെ കേസെടുത്തു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതിന് എതിരായിട്ടായിരുന്നു താമരശ്ശേരിയിലെ ഹര്‍ത്താലും അനുബന്ധ ആക്രമണങ്ങളും അരങ്ങേറിയത്. താമരശ്ശേരില്‍ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായിട്ടായിരുന്നു വനം വകുപ്പ് റേഞ്ച് ഓഫീസിന് തീയിട്ടത്. താമരശ്ശേരിയിലെ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന് നേരത്തെ വനംവകുപ്പിന്റെ […]
The post വനം വകുപ്പ് ഓഫീസ് ആക്രമണം: പിന്നില്‍ വൈദികനെന്ന് റിപ്പോര്‍ട്ട് appeared first on DC Books.