ഭാഷയുടെ അതിര്‍ വരമ്പ് കടന്നും ലോകമെമ്പാടും പരന്ന കൊലവെറിപ്പാട്ടിനു ശേഷം ധനുഷ് വീണ്ടും റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍. കഴിഞ്ഞതവണ ഭാര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ആലാപനമെങ്കില്‍ ഇക്കുറി ജ്യേഷ്ഠനു വേണ്ടിയാണ് പാടുന്നത്. ശെല്‍വ രാഘവന്റെ ഇരണ്ടാം ഉലകം എന്ന ചിത്രത്തിലെ ഒരു ഗാനം ധനുഷ് ആലപിക്കുമെന്ന് ശെല്‍വ രാഘവന്‍ തന്നെ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. സുഹൃത്തുക്കള്‍ ചേര്‍ന്നു പാടുന്ന രംഗത്താണ് ധനുഷിന്റെ പാട്ട് കടന്നുവരുന്നത്. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ആര്യയും അനുഷ്‌കയുമാണ് ചിത്രത്തിലെ പ്രധാന [...]
The post ധനുഷ് വീണ്ടും പാടുന്നു appeared first on DC Books.