മനുഷ്യന്റെ ശാരീരികവും മാനസികവും ആയ വികാസത്തിലും മനുഷ്യനെ ഒരുത്തമ വ്യക്തിയാക്കി രൂപപ്പെടുത്തുന്നതിലും ഏറെ പങ്ക് വഹിക്കുന്ന ഘടകമാണ് സംഗീതം. നമ്മുടെ വികാരങ്ങള്‍ താപം, കോപം, ദേഷ്യം, സങ്കടം, കാമം, ലോഭം, നിരാശ എന്നിവയെല്ലാം നിയന്ത്രണാതീത മാക്കാന്‍ ഈ ചികിത്സയിലൂടെ കഴിയുന്നു. മനുഷ്യമനസ്സിനെയും വികാരവിചാരങ്ങളെയും അനുകൂലമായി സ്വാധീനിക്കുന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനുശേഷമാണ് സംഗീതചികിത്സാരീതി പ്രയോഗത്തില്‍ വന്നത്. മനുഷ്യരെ ഒരേ വിചാരധാരയില്‍ കൊണ്ടുവരാനും, മനുഷ്യമനസ്സുകളെ ഏകോപിപ്പിക്കാനും ഏതു സംഗീതത്തിനും സാധിക്കുന്നു. കാരണം സംഗീതം, സാര്‍വ്വലൗകികവും, ദേശകാലഭേദങ്ങള്‍ ക്കതീതവുമാണ്. മനുഷ്യന്‍ സന്തോഷവാനായിരിക്കുമ്പോള്‍ സംഗീതം [...]
The post പാട്ടുകേള്‍ക്കാം… രോഗമകറ്റാം appeared first on DC Books.