സ്വാതന്ത്രത്തിലേയ്ക്കും വിജയത്തിലേയ്ക്കുമുള്ള പാത ലളിതമായ ഭാഷയില്‍ പറഞ്ഞു തരുന്ന പുസ്തകമാണ് ദേബാശിഷ് ചാറ്റര്‍ജിയുടെ ബ്രേക്ക് ഫ്രീ. പുസ്തമത്തിന്റെ വിവര്‍ത്തനമാണ് നിങ്ങളിലെ നേതാവിനെ കണ്ടെത്തുക. പ്രതിബന്ധങ്ങളുടെ ചങ്ങലപൊട്ടിച്ചെറിഞ്ഞ് എങ്ങനെ സ്വതന്ത്രനാകാമെന്ന് പടിപടിയായി മനസ്സിലാക്കിത്തരുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. ഒരു പ്രശ്‌നത്തിന്റെ ഭാഗമാകുമ്പോള്‍ മാത്രമേ അതിന്റെ പരിഹാരത്തിലും പങ്കാളിയാകാന്‍ കഴിയൂ എന്ന പാഠമാണ് പുസ്തകത്തിന്റെ ആദ്യ അധ്യായത്തില്‍ പറയുന്നത്. ലേഖകന് തന്നെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള അറിവും അവ തമ്മിലുള്ള ബന്ധവുമാണ് രണ്ടാമത്തെ അധ്യായത്തില്‍ പ്രതിപാദിക്കുന്നത്. രണ്ടിനം വിജ്ഞാനത്തെയും മൂന്നിനം ഊര്‍ജ്ജത്തെയും […]
The post നിങ്ങളിലെ നേതാവിനെ കണ്ടെത്താന്‍ appeared first on DC Books.