ഇരുപതാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും അഞ്ചാം ദിവസമായ ഡിസംബര്‍ 3ന് രണ്ട് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. താഹ മാടായി രചിച്ച ഉപ്പിലിട്ട ഓര്‍മ്മകള്‍ , ഇന്ദുമേനോന്‍ രചിച്ച എന്റെ തേനേ എന്റെ ആനന്ദമേ എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിക്കുന്നത്. വൈകുന്നേരം 5.30 ന് നടക്കുന്ന പുസ്തകപ്രകാശനച്ചടങ്ങില്‍ കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ്, കെ. പി. സുധീര, പി. ജെ. ജോഷ്വ, ഇന്ദുമേനോന്‍ , താഹ മാടായി എന്നിവര്‍ പങ്കെടുക്കുന്നു.
The post താഹാ മാടായി, ഇന്ദു മേനോന്‍ എന്നിവരുടെ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും appeared first on DC Books.