പ്രസിദ്ധ കന്നട കവി കുവെംപുവിന്റെ പേരിലുള്ള ആദ്യ ദേശീയ പുരസ്‌കാരം സച്ചിദാനന്ദന്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കുവെംപു ട്രസ്റ്റാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാഹിത്യത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ജ്ഞാനപീഠ ജേതാവ് ചന്ദ്രശേഖര കമ്പാര്‍ , എഴുത്തുകാരായ ബി എ വിവേക് റായ്, പുരുഷോത്തമ ബിലിമാലെ എന്നിവരടങ്ങുന്ന സമിതിയാണ് സച്ചിദാനന്ദനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കവി, വിവര്‍ത്തകന്‍ , നാടകകൃത്ത് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സച്ചിദാനന്ദന്‍ ഇന്ത്യന്‍ സാഹിത്യത്തെ ലോകസാഹിത്യത്തിന് […]
The post കുവെംപു പുരസ്‌കാരം സച്ചിദാനന്ദന് appeared first on DC Books.