ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കണ്ണൂര്‍ ഡിസിസി, ഹൈക്കമാന്റിന് പരാതി നല്‍കി. ആഭ്യന്തരമന്ത്രിയെ മാറ്റാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണാണ് കത്ത്. ടിപി വധക്കേസിലെ പ്രതികള്‍ക്കു ജയിലില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവസരമുണ്ടായതും കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്ക് വേണ്ട സുരക്ഷ ഏര്‍പ്പെടുത്താത്തതുമാണ് കത്തിനു കാരണം. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തികഞ്ഞ പരാജയമാണെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. ഇത് രണ്ടാം തവണയാണ് തിരുവഞ്ചൂരിനെതിരെ കണ്ണൂര്‍ ഡിസിസി ഹൈക്കമാന്റിന് പരാതി അയയ്ക്കുന്നത്. നേരത്തെ കണ്ണൂരില്‍ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടപ്പോള്‍ ഡിസിസി തിരുവഞ്ചൂരിനെതിരെ പരാതി നല്‍കിയിരുന്നു. തിരുവഞ്ചൂരില്‍ […]
The post തിരുവഞ്ചൂരിനെതിരെ ഹൈക്കമാന്റിന് കണ്ണൂര്‍ ഡിസിസിയുടെ കത്ത് appeared first on DC Books.









