നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും… കുഞ്ഞിപ്പെണ്ണിന്റെ ചന്തം വര്‍ണിച്ച്, ജീവിതം പറഞ്ഞ്, മനസ്സു വരച്ചുകാട്ടി, പൊന്നിനുവേണ്ടി പേശുന്ന ലോകവും വിവരിക്കുന്ന ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ കവിതയാണ് നിന്നെക്കാണാന്‍ എന്നെക്കാളും. കല്യാണപ്രായം കഴിഞ്ഞും കല്യാണം നടക്കാത്ത കുഞ്ഞിപ്പെണ്ണും നല്ലപെണ്ണും തമ്മിലുള്ള സംഭാഷണമായാണ് കവിത അവതരിപ്പിച്ചിരിക്കുന്നത്. അനേകം വേദികളില്‍ പാടിപ്പതിഞ്ഞ് എഴുത്തുകാരനില്ലാത്ത നാടന്‍പാട്ടെന്ന് ആളുകള്‍ കരുതുന്ന നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ എന്ന പാട്ടുമുതല്‍ ഉറുമിക്കുവേണ്ടി രചിച്ച കതിരെല്ലാം കെട്ടണ് കെട്ടണ് എന്ന […]
The post നാടന്‍ തനിമയുള്ള പാട്ടുകളുടെ സമാഹാരം appeared first on DC Books.