ടിപി വധക്കേസിലെ പ്രതികള്‍ ചട്ടങ്ങള്‍ ലംഘിച്ച് ഫേസ്ബുക്ക് ഉപയോഗിച്ച സംഭവത്തില്‍ പ്രതികളെ ജയില്‍ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ .ഇതിനായി വിചാരണ കോടതിയെ സമീപിക്കും. റിമാന്‍ഡ് പ്രതികളെ മാറ്റണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നതിനാലാണിതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലായതായി ആഭ്യന്തരമന്ത്രി പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗം കണ്ടെത്താന്‍ ജയിലുകളില്‍ സെന്‍സറുകള്‍ സ്ഥാപിക്കും. കോഴിക്കോട് ജയിലില്‍ പ്രതികള്‍ ചട്ടം ലംഘിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉന്നതതല സമിതിയെ […]
The post പ്രതികളുടെ ജയില്‍മാറ്റം പരിഗണിക്കും : തിരുവഞ്ചൂര്‍ appeared first on DC Books.