രണ്ടു അനുഭവമേഖലകളാണ് ബിനീഷിന്റെ കവിതകളില്‍ പ്രമുഖമാകുന്നത്. ഒന്ന് ബന്ധങ്ങളുടെ. അത് എല്ലാത്തരം ബന്ധങ്ങളെയും സംബോധന ചെയ്യുന്നു. കൈതക്കാട്ടിലെ കവിത എന്ന സമാഹാരത്തിലെ ഹൃദയത്തില്‍ മുട്ടിയ കാറ്റ് എന്ന കവിത ശ്രദ്ധിക്കുക ഓരോന്നു മാലോചിച്ചാലോചിച്ച് കെട്ടിയ മുണ്ടില്‍ കരുക്കിടുമ്പോഴാകും മോനേ മേനേ എന്നു വിളിച്ച് ഒരു കാറ്റ് വാതിലില്‍ മുട്ടുന്നര് പിന്നെ അമ്മേ, പൊന്നമ്മേ എന്നു വിളിച്ച് താഴെയിറങ്ങി പൊട്ടിക്കരയാനല്ലേ അവനു കഴിയൂ എന്ന് ആ കവിത തേങ്ങുന്നു. രണ്ടാമത്തെ അനുഭവമേഖല രാഷ്ട്രീയത്തിന്റേതാണ്.. സൂക്ഷ്മരാഷ്ട്രീയമാണ് ഇവിടെ കവിതയില്‍ കാണാനാവുക. [...]
↧