സ്ത്രീകള്‍ ഉറങ്ങരുത്! ഒരിക്കലും ഉറങ്ങരുത്! കണ്ണടയ്ക്കുന്നത് നിങ്ങള്‍ക്കു തന്നെ ആപത്താണ്! സദാ ഉണര്‍ന്നിരിക്കുക! ജാഗ്രത വേണം! ഒരിക്കലും തളരരുത്! തളര്‍ച്ച നിങ്ങളെ അപകടത്തിലെത്തിക്കും. കാരണം നിങ്ങള്‍ക്കു ചുറ്റും അപകടകാരികള്‍ ഉണ്ട്. ഏതു നിമിഷവും നിങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം. പ്രായം! അതൊരു പ്രശ്‌നമല്ല. പെണ്ണായി ജനിക്കുമ്പോള്‍ മുതല്‍ 90 വയസായി മരിക്കും വരെയും നിങ്ങള്‍ ഉണര്‍ന്നിരിക്കണം. സ്വാഭിമാനം വേണമെങ്കില്‍ മതി. ഇതൊരു വല്ലാത്ത ലോകമാണ്. പക്‌ഷെ സ്ത്രീകള്‍ക്ക് ജീവിച്ചല്ലേ പറ്റൂ. കാരണം, ചോറു വെക്കണ്ടേ? കുഞ്ഞുങ്ങളെ പ്രസവിക്കണ്ടേ?പ്രായമായവരെ വേറെ ആരു [...]
↧