പ്രമേയത്തിലും പ്രതിപാദനത്തിലും പുതുമ സൃഷ്ടിക്കുകയും ആഖ്യാനശൈലിയില്‍ പരീക്ഷണങ്ങള്‍ക്കു മുതിരുകയും ചെയ്യുന്ന ഒരു യുവ നോവലിസ്റ്റിന്റെ കൃതി. എഴുത്തിനെ തീവ്രമായി പ്രണയിക്കുന്ന, ലോകാരാധ്യനായ എഴുത്തുകാരനായി മാറാന്‍ കൊതിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ക്കൂടി നടത്തുന്ന കാല്പനിക സഞ്ചാരം. നായകന്‍ ഒരു വശത്ത് തന്റെ സാഹിത്യജീവിതത്തെ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് ജീവിതത്തെപ്പറ്റി നിറമുള്ള സ്വപ്നങ്ങള്‍ കാണുന്നു. ഇതിനിടയില്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്ന നിലോഫര്‍ എന്ന കാശ്മീരുകാരിയുമായി പ്രണയത്തിലാകുകയും ചെയ്യുന്ന അയാള്‍ സാഹിത്യലോകത്ത് എന്തെങ്കിലുമാകാന്‍ തന്റെ പ്രണയിനിയുടെയും മൊത്തം യുവജനതയുടെയും പ്രിയ എഴുത്തുകാരനായ ചേതന്‍ [...]
↧