മലയാളത്തിന്റെ പഴയ കിന്നാരത്തുമ്പി മാദകതാരം ഷക്കീലയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ ദിലീപ്. താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ അഭിനയിക്കാന്‍ ദിലീപിനെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് അവര്‍ പറഞ്ഞു. ചിത്രത്തിന്റെ പൂജയ്ക്കു ശേഷം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍. താന്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രം നീലക്കുറിഞ്ഞി പൂത്തു അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന കുടുംബചിത്രമായിരിക്കുമെന്ന് ഷക്കീല അവകാശപ്പെട്ടു. ജാഫര്‍ കാഞ്ഞിരപ്പള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും അദ്ദേഹം തന്നെയാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രീകരണം [...]
The post ദിലീപിനെ അഭിനയിപ്പിക്കാന്‍ ആഗ്രഹം: ഷക്കീല appeared first on DC Books.