മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്ക് വീണ്ടും ഒരു വനിതയെത്തുന്നു. നിലവില്‍ ഏറ്റവും സീനിയറായ വിവരാവകാശ കമ്മീഷണര്‍ സുഷമ സിങ്ങിനെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു. നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ദീലക് സിന്ധുവിന്റെ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവിലേക്കാണിത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ലോക്‌സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, നിയമമന്ത്രി കപില്‍ സിബല്‍ എന്നിവരുള്‍പ്പെട്ട പാനല്‍ ഏകകണ്ഠമായാണ് സുഷമ സിങ്ങിന്റെ പേരു നിര്‍ദ്ദേശിച്ചത്. 2009ല്‍ മെയില്‍ വിരമിച്ച ശേഷം അതേ വര്‍ഷം സെപ്റ്റംബര്‍ 23നാണ് […]
The post സുഷമ സിങ് മുഖ്യവിവരാവകാശ കമ്മീഷന്‍ appeared first on DC Books.