മലയാളത്തിലെ ഉത്തരാധുനിക കഥയുടെ അമരക്കാരന്‍ എന്ന് വിശേഷിപ്പിക്കാവുന്ന സന്തോഷ് ഏച്ചിക്കാനത്തില്‍ ചെറികഥകളുടെ സമാഹാരമാണ് ‘കഥകള്‍ സന്തോഷ് ഏച്ചിക്കാനം‘. സമീപകാല ഭൂതകാലത്തിലെയും വര്‍ത്തമാനകാലത്തെയും കേരളീയ ജീവിതത്തിനു സംഭവിച്ച ദുരന്തങ്ങളിലേക്ക് കണ്‍തുറക്കുന്ന അതിജീവനത്തിന്റെ പ്രശ്‌നങ്ങളാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍ പറയുന്നത്. ‘പാരമ്പര്യത്തിന്റെ കിണറ്റിലെ അസഹ്യമായ ഇരുട്ടില്‍നിന്ന് അനന്തദൂരങ്ങളും സ്വാതന്ത്ര്യവുമുള്ള ഒരു ശരത്കാലത്തിലേക്കു സ്വയം വിമോചിപ്പിക്കാനും എഴുത്തിലൂടെ അതിജീവിക്കാനുമുള്ള യുവ തലമുറയുടെ സാഹിത്യപരമായ ഇച്ഛയാണ് മലയാളത്തിലെ ഉ്ത്തരാധുനികഭാവുകത്വത്തെ രൂപപ്പെടുത്തിയത്. ജീവിതത്തിലെ അതിജീവനത്തെക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള ആ വേവലാതിയാണ് പിന്നീട് സന്തോഷിന്റെ കഥകളെ […]
The post ദുരന്തങ്ങളിലേയ്‌ക്ക് കണ്‍തുറക്കുന്ന അതിജീവനത്തിന്റെ കഥകള്‍ appeared first on DC Books.