പ്രസിദ്ധ ഇംഗ്ലീഷ് സാഹിത്യകാരനായ ചാള്‍സ് ഡിക്കന്‍സിന്റെ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച നോവലുകളില്‍ ഒന്നാണ് ബ്ലീക്ക് ഹൗസ്. വിക്ടോറിയന്‍ കാലഘട്ടത്തിലെ ലണ്ടന്‍ നഗരത്തിന്റെ പശ്ചാതലത്തില്‍ കഥപറയുന്ന നോവലിന്റെ അതേ പേരിലുള്ള പുനരാഖ്യാനത്തിന്റെ വിവര്‍ത്തനം ഇപ്പോള്‍ പുറത്തിറങ്ങി. ഏസ്തര്‍ സമര്‍സന്‍ എന്ന പെണ്‍കുട്ടിയാണ് നോവലിലെ പ്രധാന കഥാപാത്രം. ഏസ്തറിനെ സ്‌നേഹിക്കാന്‍ ആരുമില്ലായിരുന്നു. കുട്ടിക്കാലത്ത് ഏസ്തര്‍ ജീവിച്ചത് കര്‍കശക്കാരിയായ വളര്‍ത്തമയ്‌ക്കൊപ്പമായിരുന്നു. അവര്‍ അവളെ എപ്പോഴും ശകാരിച്ചുകൊണ്ടിരുന്നു. അവിടെവച്ച് അവള്‍ സന്തോഷം എന്തെന്ന് അറിഞ്ഞില്ല അറിഞ്ഞില്ല. തുടര്‍ന്ന് നന്നായി ജീവിക്കാനും സ്‌നേഹിക്കപ്പെടുവാനുമായി അജ്ഞാതമായ ഒരു ലോകത്തിലേയ്ക്ക് […]
The post ബ്ലീക്ക് ഹൗസിലെ ഏസ്തറിന്റെ ജീവിതം appeared first on DC Books.