പാരാവാരസദൃശ്യമായ ഉപനിഷത്തുകളെ അടിസ്ഥാനമാക്കി സുകുമാര്‍ അഴീക്കോട് രചിച്ച ഗ്രന്ഥമാണു തത്ത്വമസി . മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വേദോപനിഷത്തുകളുടെ സാരസംഗ്രഹമാണ് തത്വമസി എന്നു പറയാം. യൂറോപ്യന്‍ അധിനിവേശത്തോടെ ഭാരതീയ തത്ത്വചിന്ത കാലഹരണപ്പെട്ടെന്ന തോന്നല്‍ മറ്റെല്ലായിടത്തുമെന്നപോലെ മലയാളികള്‍ക്കിടയിലുമുണ്ടായി. ഇതിനെ മാറ്റിയെടുക്കാന്‍ അഴിക്കോടിന്റെ തത്ത്വമസിക്ക് സാധിച്ചു. മറ്റൊരു തത്ത്വചിന്താ പഠനത്തിനും ലഭിക്കാത്ത സ്വീകാര്യത ലഭിച്ച തത്ത്വമസിയുടെ പുതിയ പതിപ്പിറങ്ങി. ഉപനിഷത്ത്, ഉപനിഷത്തുകള്‍, ഉപസംഹാരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തത്ത്വമസി ക്രമീകരിച്ചിരിക്കുന്നു. ഉപനിഷത്ത് എന്ന ഒന്നാം ഭാഗത്തില്‍ ‘ആത്മാവിന്റെ ഹിമാലയം’, ‘എന്താണ് ഉപനിഷത്ത്?’, […]
The post വേദോപനിഷത്തുകളുടെ സാരസംഗ്രഹം appeared first on DC Books.