സ്വര്‍ണവള പിടിച്ചെടുത്ത കേസില്‍ കലാഭവന്‍ മണി കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരായി. ചെമ്പില്‍ അഞ്ച് പവന്‍ സ്വര്‍ണ്ണം പൂശിയതാണ് വളയെന്ന് വ്യക്തമാക്കിയ മണി വള മുറിച്ച് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. തെളിവിനായി വള പണിതയാളെയും മണി കസ്റ്റംസിനു മുന്നില്‍ ഹാജരാക്കി. വിദേശത്തുനിന്ന് വന്ന മണിയുടെ കൈവശം വള കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വളയുടെ തൂക്കം അനുവദനീയമായതിലും കൂടുതലാണെന്നും കാരണം കാണിക്കണമെന്നുമാവശ്യപ്പെട്ട് കസ്റ്റംസ് അധികൃതര്‍ കലാഭവന്‍ മണിക്ക് സമന്‍സ് അയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മണി ഹാജരായത്.
The post വളക്കേസില്‍ മണി ഹാജരായി appeared first on DC Books.