എക്കാലത്തെയും സൗന്ദര്യാരാധകരുടെ സ്വര്‍ഗ്ഗമായ യൂറോപ്പിലൂടെ സാഹിത്യകാരനായ വി.ജി.തമ്പി നടത്തിയ യാത്രയാണ് യൂറോപ്പ്: ആത്മചിഹ്നങ്ങള്‍ എന്ന കൃതി. ഒരു വശത്ത് ആഭ്യന്തരയുദ്ധങ്ങളുടെയും മതപീഡനങ്ങളുടെയും കോളനിവാഴ്ചയുടെയും നിഷ്ഠുരതകളുടെ ചരിത്രവും മറുവശത്ത് യൂറോപ്പിലെ മഹത്തായ കലാസാഹിത്യ സംഗീത പ്രപഞ്ചങ്ങളുടെയും ചരിത്രമാണ് യൂറോപ്പിനുള്ളതെന്ന് സക്കറിയ അവതാരികയില്‍ അഭിപ്രായപ്പെടുന്നു. ഈ രണ്ട് ചരിത്രങ്ങളുടെയും സംയോജനമാണ് യൂറോപ്പ്: ആത്മചിഹ്നങ്ങള്‍ എന്ന സഞ്ചാരസാഹിത്യ കൃതിയില്‍ ഇതള്‍ വിരിയുന്നത് യൂറോപ്പിലൂടെ തുറന്നുപിടിച്ച കണ്ണുകളും ഹൃദയവും മസ്തിഷ്‌കവുമായി സഞ്ചരിക്കുന്ന വി.ജി.തമ്പി വായനക്കാരന് സമ്മാനിക്കുന്നത് ചരിത്രവും അനുഭൂതിയും ചിന്താധാരകളും ഒത്തുചേര്‍ന്ന അത്യന്തം […]
The post യൂറോപ്പിലൂടെ ഒരു ആധ്യാത്മികയാത്ര appeared first on DC Books.