കേരള രാഷ്ട്രീയത്തില്‍ ചില തോണ്ടല്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ച ശ്വേതാമേനോന്‍ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കുന്നു. ജീവിതത്തിലല്ല കേട്ടോ… ഒരു സിനിമയിലാണ് ശ്വേതയുടെ രാഷ്ട്രീയവേഷം. അതും തമിഴില്‍ . തുണൈ മുതല്‍വര്‍ എന്നാണ് ശ്വേത അഭിനയിക്കുന്ന ചിത്രത്തിന്റെ പേര്. സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തും നടനുമായ കെ.ഭാഗ്യരാജാണ് ശ്വേതയെ വീണ്ടും തമിഴിലേയ്ക്ക് ആനയിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങള്‍ പോലെ നര്‍മ്മപ്രധാനമായ ഒരു ചിത്രമായിരിക്കും ഇതും. ഹാഷിം മരിക്കാര്‍ സംവിധാനം ചെയ്യുന്ന കേള്‍വി എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണിപ്പോള്‍ ശ്വേത.
The post ശ്വേതാമേനോന്‍ രാഷ്ട്രീയത്തിലേയ്ക്ക് appeared first on DC Books.