ഓടുന്ന വാഹനത്തിലെ ഒരു ഭാഗം ഓടുന്നില്ല എന്നത് നിങ്ങള്‍ക്കറിയാമോ? ഭൂമിക്കൊപ്പം സഞ്ചരിക്കുന്ന നിങ്ങളുടെ വേഗം ഉച്ചയ്ക്കുള്ളതിനേക്കാള്‍ കൂടുതല്‍ പാതിരാവിലാണെന്നറിയാമോ? വിശ്വസിക്കാന്‍ പ്രയാസമുള്ള നിരവധി ശാസ്ത്രസത്യങ്ങള്‍ക്കുള്ള വിശദീകരണമാണ് പി റ്റി തോമസിന്റെ പരീക്ഷിച്ചു പഠിക്കാം എന്ന പുസ്തകം. പഠിക്കാനുള്ളവ ചെയ്തു തന്നെ പഠിക്കണം എന്ന തത്വം ശാസ്ത്രപഠനത്തെ സംബന്ധിച്ച് തികച്ചും പ്രസക്തമായ കാര്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്തു പഠിക്കാനുള്ള ഉപകരണങ്ങള്‍ നമ്മുടെ ചുറ്റുപാടുനിന്നും കണ്ടെത്താവുന്നതേയുള്ളു. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കൂടിന്റെ ഒരു കഷ്ണമുണ്ടെങ്കില്‍ ഇടിവെട്ടുന്നതിന്റെ തത്വം പഠിക്കാന്‍ സാധിക്കും. രണ്ട് ഐസ്‌ക്രീം […]
The post ശാസ്ത്രസത്യങ്ങള്‍ പരീക്ഷിച്ചു പഠിക്കാം appeared first on DC Books.