ചലച്ചിത്രപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന സംവിധായകന്‍ കിം കി ഡുക്ക് മേളയുടെ ഭാഗമാകാന്‍ അനന്തപുരിയിലെത്തി. മലയാളത്തോട് തനിക്ക് സ്‌നേഹമുണ്ടെന്ന് കിം കി പ്രഖ്യാപിച്ചപ്പോള്‍ ആരാധകരുടെ ആവേശം അണപൊട്ടി. മേള അവസാനിക്കുന്നതുവരെ ഇനി അദ്ദേഹത്തിന്റെ സാന്നിധ്യം തിരുവനന്തപുരത്ത് ഉണ്ടാകും. അദ്ദേഹത്തിന്റെ മോബിയസ് ഡിസംബര്‍ പന്ത്രണ്ടിന് ആദ്യ പ്രദര്‍ശനത്തിനെത്തും. കൊറിയയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ ചിത്രം കുടുംബബന്ധങ്ങളിലുണ്ടാകുന്ന ഉരസലുകളെ കിം കി ഡുക്കിന്റെ ശൈലിയില്‍ അവതരിപ്പിക്കുന്നു. അഞ്ജലി തീയേറ്ററില്‍ 11.30ന് പ്രദര്‍ശിപ്പിക്കും.
The post ആരാധകരെ ആവേശഭരിതരാക്കി കിം കി ഡുക്ക് appeared first on DC Books.